കാവൂട്ട് - ഡോ. ഷീജാകുമാരി കൊടുവഴന്നൂര്‍
ഇല ചാര്‍തിന്‍ഇടയില്‍ സൂര്യന്‍ തിരുകും ഉഷ്ണ ജ്വാലയിളകി
കരിയിലാഞ്ചി വള്ളി മേല്‍ കൊതി നുണയും കരിനാഗം ഉഴറി
വിഷക്കാവില്‍ നാഗ ദൈവ കനിവിന്നു ഒരു കാവൂട്ടു
ആയില്യം നാളില്‍ ആത്മാര്‍പ ണ ത്തോടൊരു കാവൂട്ട്
മലവാഴത്തടയും പൂക്കിലയും പൂമാലകളും
നാക്കിലയും അവല്‍ മലര്‍ കൊതുമ്പിന്‍ പന്തങ്ങള്‍ പിന്നെ
മലര്‍വാകയിലപ്പൊടിയും സിന്ധൂരമുമിക്കരിയും
വരമഞ്ഞള്‍ പൊടി പുന്നെല്ലരിമാവെന്നിവയെല്ലാം
ക്ഷണം ഒരുങ്ങി കളമൊരുങ്ങി കാവൂട്ടിന്നാളോരുങ്ങി
നിലവിളക്കില്‍ തിരി തെളിഞ്ഞു ചന്ദനത്തിരി പുകഞ്ഞു
അഷ്ടഗന്ധ പൊടി പുകഞ്ഞു കാവടുപ്പില്‍ തീ പുകഞ്ഞു
പായസം പാല്‍പ്പായസവും നൂറും പാലും നേദ്യമായി
പുള്ളുവക്കുടമുണര്‍ന്നു, സര്‍പം പാട്ടലയിളക്കി
വീണയെ വെല്ലും സ്വരത്തില്‍ പുള്ളുവത്തി പെണ്ണ് പാടി
അഴകിന്നലര്‍ പോല്‍ , അഴലിന്‍ ഇതള്‍ പോല്‍ കരിനാഗ കളത്തിന്റെ
അരികില്‍ അമരും പുള്ളുവത്തി പെണ്ണിനെന്തേ കണ്ണുനീരോ
പോയ വര്‍ഷം കാവൂട്ടിനു വീണയുമായ് തുണയണ ഞ്ഞൊരു
പുള്ളുവന്‍ വേര്‍പിരിഞ്ഞതും ഓര്‍ത്തു നൊന്തിട്ടായിടുമോ?
കേസരി ഡിസംബര്‍ 2007 പ്രസിദ്ധീകരിച്ചു
No comments:
Post a Comment