വൈരുധ്യം Dr ഷീജാകുമാരി കൊടുവഴനൂര്‍
നാവു വഴങ്ങുവാന്‍ തേനും വയമ്പും എന്‍
നാവിലായ് തേച്ചത് മുത്തശ്ശി
നാവു തിളങ്ങുവാന്‍ ഈര്‍ക്കിലി കൊണ്ടത്
നന്നായ് വടിപ്പിച്ചു മുത്തശ്ശി
നാവുരുണ്ടീടാന്‍ ഒത്തിരി ചൊല്ലുകള്‍
നിത്യവും ചൊല്ലിച്ചു മുത്തശ്ശി
നാവു വിളങ്ങുവാന്‍ ഈശ്വര നാമങ്ങള്‍
ചൊല്ലി പഠിപ്പിച്ചു മുത്തശ്ശി
നാടും നഗരവും കണ്ടു വളര്‍ന്നു ഞാന്‍
നാവേറെ ഉച്ചം ഉയര്‍ത്തിയപ്പോള്‍
നാവടക്കീടുക പെണ്ണല്ലേ നീയെന്നു
ശാസിച്ചതും എന്റെ മുത്തശ്ശി
No comments:
Post a Comment