Thursday, July 14, 2016

വിത്തു മുളക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ 

  1. എല്ലാ വിത്തുകളും മുളക്കാൻ എടുക്കുന്ന സമയം ഒന്നു തന്നെ ആണോ?
  2. എല്ലാ വിത്തുകളിലും മുളക്കുന്നതുമായി ബന്ധപ്പെട്ട്  ഒരേ കാലയളവിൽ ഒരേ തരത്തിൽ ഉള്ള വ്യതിയാനങ്ങളാണോ ഉണ്ടാകുന്നത്?
  3. മണ്ണിലെ ഉപ്പിൻറെ  അളവ്  മുലക്കലിനെ ബാധിക്കുന്നുണ്ടോ?
  4. തീയിട്ട ഇടങ്ങളിൽ വിത്തുകൾ വീണു മുളക്കാൻ എടുക്കുന്ന സമയം എത്രയാണ്?
  5. വിത്തു മുളക്കാൻ ഉള്ള സാഹചര്യങ്ങൾ എന്തെല്ലാം?    
                     മേൽപ്പറഞ്ഞ പ്രൊജെക്ടുകൾ ചെയ്യുന്നതിന് സ്കൂൾ ഗാർഡനുകൾ (പച്ചക്കറി തോട്ടം , പൂന്തോട്ടം, ശലഭോദ്യാനം എന്നിവ ഫലപ്രദമായി ഉപയോഗിക്കാമല്ലോ?

നിങ്ങളുടെ  സ്‍കൂളിൽ  ഈ പ്രോജെക്ടസ് ചെയ്യുന്നുവെങ്കിൽ അറിയിക്കുക  അല്ലെങ്കിൽ വിവരങ്ങൾ കമന്റ് ആയി ചേർക്കുക 

Monday, February 9, 2015

വേനൽ വരവായി.   കേരളത്തിൽ   തീ കത്തിക്കലിന്റെ പൂരവും
വേനല വന്നതോടെ മണ്ണിന്റെ പുതപ്പായ പുല്പ്പരപ്പ് തീയിട്ടു നശിപ്പിക്കുന്ന പരിപാടി തുടങ്ങി . ഇനി ഈ കാഴ്ച കേരളത്തിന്റെ മുഖമുദ്രയാകും . തീ പിടിച്ചു കരിഞ്ഞുണങ്ങിയ വൃക്ഷങ്ങൾ തെരുവോരങ്ങളിൽ സ്ഥിരം ദയനീയതയാകും. ചൂടിന്റെ വറുതിയിലും ജല്ക്ഷമാത്തിന്റെ  തീവ്രതയിലും പൊറുതി മുട്ടിയാലും പഠിക്കാത്ത കേരളീയന്റെ വേനൽക്കാല വിനോദമാണ്‌ ഈ തീയിടൽ .  അടുത്ത വർഷവും നമ്മൾ വനവല്കരണം നടത്തും  എന്നാ നമ്മൾ പഠിക്കുന്നത് ? ഈ കാഴ്ച കാണുന്നവർ ദയവായി തടയുക നമ്മുടെ ഭൂമിക്കു വേണ്ടി 

Monday, November 11, 2013

Thursday, October 27, 2011

 വൈരുധ്യം                                 Dr ഷീജാകുമാരി കൊടുവഴനൂര്‍

നാവു വഴങ്ങുവാന്‍ തേനും വയമ്പും എന്‍
നാവിലായ്‌ തേച്ചത് മുത്തശ്ശി
 നാവു തിളങ്ങുവാന്‍ ഈര്‍ക്കിലി  കൊണ്ടത്‌ 
നന്നായ് വടിപ്പിച്ചു മുത്തശ്ശി 
 നാവുരുണ്ടീടാന്‍ ഒത്തിരി ചൊല്ലുകള്‍ 
നിത്യവും ചൊല്ലിച്ചു മുത്തശ്ശി
നാവു വിളങ്ങുവാന്‍ ഈശ്വര നാമങ്ങള്‍ 
ചൊല്ലി പഠിപ്പിച്ചു മുത്തശ്ശി
നാടും നഗരവും കണ്ടു വളര്‍ന്നു ഞാന്‍
നാവേറെ  ഉച്ചം ഉയര്‍ത്തിയപ്പോള്‍ 
 നാവടക്കീടുക പെണ്ണല്ലേ നീയെന്നു 
ശാസിച്ചതും എന്റെ മുത്തശ്ശി

കരിങ്ങന്നൂര്‍: കഥ /കരിങ്ങന്നൂര്‍ ശ്രീകുമാര്‍ / സുഹൃത്ത്‌

കരിങ്ങന്നൂര്‍: കഥ /കരിങ്ങന്നൂര്‍ ശ്രീകുമാര്‍ / സുഹൃത്ത്‌
kadhayude vithinullil oru kadalirambam... thirayaathe kaanam onnu manassoonniyal....

Sunday, May 8, 2011

kavoott


                      കാവൂട്ട്  -   ഡോ. ഷീജാകുമാരി കൊടുവഴന്നൂര്‍

ഇല ചാര്‍തിന്‍ഇടയില്‍ സൂര്യന്‍  തിരുകും ഉഷ്ണ ജ്വാലയിളകി
കരിയിലാഞ്ചി വള്ളി മേല്‍ കൊതി നുണയും കരിനാഗം ഉഴറി
വിഷക്കാവില്‍ നാഗ ദൈവ കനിവിന്നു ഒരു കാവൂട്ടു
ആയില്യം നാളില്‍ ആത്മാര്‍പ ണ ത്തോടൊരു കാവൂട്ട് 

മലവാഴത്തടയും പൂക്കിലയും പൂമാലകളും
നാക്കിലയും  അവല്‍ മലര്‍ കൊതുമ്പിന്‍ പന്തങ്ങള്‍  പിന്നെ
മലര്‍വാകയിലപ്പൊടിയും സിന്ധൂരമുമിക്കരിയും
വരമഞ്ഞള്‍ പൊടി പുന്നെല്ലരിമാവെന്നിവയെല്ലാം

ക്ഷണം ഒരുങ്ങി കളമൊരുങ്ങി കാവൂട്ടിന്നാളോരുങ്ങി
നിലവിളക്കില്‍ തിരി തെളിഞ്ഞു ചന്ദനത്തിരി പുകഞ്ഞു
അഷ്ടഗന്ധ പൊടി പുകഞ്ഞു കാവടുപ്പില്‍ തീ പുകഞ്ഞു
പായസം പാല്‍പ്പായസവും നൂറും പാലും നേദ്യമായി

പുള്ളുവക്കുടമുണര്‍ന്നു, സര്‍പം പാട്ടലയിളക്കി
വീണയെ വെല്ലും സ്വരത്തില്‍ പുള്ളുവത്തി പെണ്ണ് പാടി
അഴകിന്നലര്‍ പോല്‍ , അഴലിന്‍ ഇതള്‍ പോല്‍ കരിനാഗ  കളത്തിന്റെ
അരികില്‍ അമരും പുള്ളുവത്തി പെണ്ണിനെന്തേ കണ്ണുനീരോ
പോയ വര്‍ഷം കാവൂട്ടിനു വീണയുമായ് തുണയണ ഞ്ഞൊരു
പുള്ളുവന്‍ വേര്‍പിരിഞ്ഞതും ഓര്‍ത്തു നൊന്തിട്ടായിടുമോ?
 
                         കേസരി ഡിസംബര്‍ 2007  പ്രസിദ്ധീകരിച്ചു